1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Update India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,306 പേര്‍ക്ക്; മരണം 443

Covid Update
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,306 പേര്‍ക്ക്. കൂടാതെ 18,762 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷമുള്ള കൂടിയ നിരക്കാണിത്. രാജ്യത്ത് നിലവില്‍ 1.67 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 239 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 
 
നിലവില്‍ കൊവിഡ് മൂലം പുതിയതായി രാജ്യത്ത് 443 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊവിഡ് മൂലമുള്ള ആകെ മരണസംഖ്യ 4,54,712 ആയി ഉയര്‍ന്നു.  
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹാര്‍ദ്ദിക് പാണ്ഡ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു