ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും,ഇതുവരെ കാണാത്ത രൂപത്തില്‍ ജാഫര്‍ ഇടുക്കി, 'ആളങ്കം' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (12:00 IST)

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും ഒന്നിക്കുന്നു. ഇതുവരെ കാണാത്ത രൂപത്തില്‍ ജാഫര്‍ ഇടുക്കിയും. അദ്ദേഹം ഒറ്റക്കാലുള്ള ഒരാളായി വേഷമിടുന്ന ചിത്രമാണ് 'ആളങ്കം'.ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്.

ഷാനി ഖാദര്‍ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ ആറും പ്രധാനവേഷത്തിലെത്തുന്നുണ്ട്.


സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ഷമീര്‍ ഹഖ്.സംഗീതം-കിരണ്‍ ജോസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഇന്ദുലാല്‍ കാവിട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരംസ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്-അനൂപ് ഉപാസന, പരസ്യകല-റിയാസ് വൈറ്റ് മാര്‍ക്കര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :