സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ഒക്ടോബര്‍ 2021 (12:13 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 രൂപയായി. അതേസമയം പത്തുദിവസമായി സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈമാസം ഒന്നിനായിരുന്നു സ്വര്‍ണത്തിന് ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയത്. 34,720 ആയിരുന്നു വില.