1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

മൂന്നാറില്‍ റൂം വൃത്തിയാക്കുന്നതിനിടെ 57കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ അറസ്റ്റിലായി

Idukki
മൂന്നാറില്‍ റൂം വൃത്തിയാക്കുന്നതിനിടെ 57കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ അറസ്റ്റിലായി. ആനക്കുളം ശെവല്‍കുടി മുള്ളന്‍മട തെക്കേക്കര വീട്ടില്‍ സിജോ മാത്യു ആണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കുമുന്‍പ് ഹോംസ്‌റ്റേയില്‍ റൂം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയെ സിജോ മാത്യു കടന്നുപിടിക്കുകയായിരുന്നു. 
 
വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ സിജോ സ്ഥലം വിട്ടിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച മാങ്കുളം കവലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം
കൊവിഡിന്റെ മറവില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജി ദേവരാജന്‍