കണ്ണൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ്; 37 ജീവനക്കാര്‍ ക്വാറന്റൈനില്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 15 ജൂണ്‍ 2020 (15:11 IST)
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ 37 ജീവനക്കാര്‍ ക്വാറന്റൈനിലായി. കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നത്. ഇതിലെ നിരവധി യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :