അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയിൽനിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശി ഒറ്റപ്പാലം ആശുപത്രിയിൽനിന്നും മുങ്ങി
- ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്കി
- 24 മണിക്കൂറിനുള്ളിൽ 11,502 പേർക്ക് രോഗബാധ, 325 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,32,424
- പ്രശസ്ത സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
- വിക്ടേഴ്സിൽ ഇന്നുമുതൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ, ടൈം ടേബിൾ ഇങ്ങനെ
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബസുകളില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബസുകളില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. കണ്ണൂര്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഡ്രൈവറുടെ ക്യാബിന് പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെന്നുകണ്ടാല്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അറിയിച്ചു.