ശ്രീകാര്യത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 15 ജൂണ്‍ 2020 (13:28 IST)
ശ്രീകാര്യത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ഐസിഐസിഐ ബാങ്കിനുസമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമീപത്ത് കടതുറക്കാനെത്തിയ വ്യക്തിയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. മരിച്ചത് ആരാണ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. പ്രഥമിക നിരീക്ഷണത്തില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച യുവാവിന് നാല്‍പതിനോടടുത്ത് പ്രായം വരും.

മൃതദേഹത്തിനു സമീപം രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴക്കൂട്ടം സൈബര്‍സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറന്‍സിക് ഡോഗ് സ്‌ക്വാഡ് സംഘങ്ങളും വിരലടയാള വിദഗ്ധരും എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :