1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki landslide: dead body found from missing car

ഇടുക്കിയിൽ ഉരുൾപൊട്ടൽ: ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

ഇടുക്കി
വാഗമൺ: ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. കാറിലുണ്ടായിരുന്ന അനീഷിനായി ഇപ്പോളും തിരച്ചിൽ തുടരുകയാണ്.
 
തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു.  ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം.സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽ പെട്ട് ഇവർ സഞ്ചരിച്ച വാഹനം ഒഴുകിപോകുകയായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് എസ് അന്തരിച്ചു