അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2020 (16:02 IST)
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗുജറാത്ത്, കൊങ്കൺ മേഖല, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ ഈ മാസം ഒമ്പതോടെ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ന്യൂനമർദ്ദം ശക്തിപെടുന്നതോടെ മധ്യ ഇന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലും ഇത്
മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.