അനുബന്ധ വാര്‍ത്തകള്‍
- അതിതീവ്ര മഴ: ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു
- സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആയിരത്തിലധികം പേര്‍ക്ക്; സംസ്ഥാനം ഭീതിയില്‍
- സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1017 പേർക്ക് സമ്പർക്കം വഴി രോഗം
- കേരളം ഉള്‍പ്പെടെ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം
- ദേശീയ വിദ്യാഭ്യാസ നയം 2020 :പഠനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആറ് അംഗ സമിതി രൂപീകരിച്ചു
മറ്റൊരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത: ചൊവ്വാഴ്‌ചവരെ കനത്ത മഴ തുടർന്നേക്കും
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇപ്പോളുള്ള ന്യൂനമർദ്ദത്തിന് പുറമെ ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനത്താൽ മഴ കൂടുതൽ ദിവസത്തേക്ക് നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു.
അതേസമയം സംസ്ഥാനത്തെ ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകൾക്കും നാശമുണ്ടായി.ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾകൂടി (50 പേർ) കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തും നിയോഗിച്ചു.