അനുബന്ധ വാര്‍ത്തകള്‍
- മറ്റൊരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത: ചൊവ്വാഴ്‌ചവരെ കനത്ത മഴ തുടർന്നേക്കും
- രാജ്യവ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
- സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നതായി ഐൻഐഎ
- മലബാർ മേഖലയിൽ കനത്ത് മഴ, നദികളിൽ ജലനിരപ്പുയരുന്നു, 4 എൻഡിആർഎഫ് ടീം കേരളത്തിൽ
- മഴ കനക്കുന്നു, എമർജെൻസി കിറ്റ് തയ്യാറാക്കിവയ്ക്കാൻ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ കനത്ത മഴ: ജാഗ്രതയോടെയിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും ജില്ലാ ഭരണഗൂഡങ്ങളും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യമായുള്ളത്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യരുതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.