അനുബന്ധ വാര്‍ത്തകള്‍
- ഗോവ-മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
- സംസ്ഥാനത്തെ റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു
- സംസ്ഥാനത്ത് ഇന്നുമുതല്‍ സ്കൂളുകളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു, ചെറുതോണിയും മൂഴിയാറും ഉൾപ്പടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ,പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.14 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടിവരില്ലെന്നാണ് കെഎസ്ഇബി കണക്ക് കൂട്ടുന്നത്. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.