അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു
- സംസ്ഥാനത്ത് ഇന്നുമുതല്‍ സ്കൂളുകളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും
- രണ്ട് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, തീരദേശത്തും മലയോരമേഖലയിലും വ്യാപകമായ നാശനഷ്ടം
ഗോവ-മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ മധ്യ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകാൻ സാധ്യത.
തുടർന്ന് പടിഞ്ഞാറ്, വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ മധ്യ കിഴക്കൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് വ്യാഴാഴ്‌ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിച്ചേക്കും.
തെക്ക് കിഴക്കൻ അറബിക്കടലിൽനിന്ന് വടക്കൻ കേരളത്തിൽ കൂടി, കർണാടക, തമിഴ്നാട് വഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടകയ്ക്കും വടക്കൻ തമിഴ്നാടിനും തെക്ക് കിഴക്കൻ അറബിക്കടലിലും മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായ കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.