1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Dam Kseb News

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബി

Idukki Dam
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബി. മുല്ലപ്പെരിയാറിന്റെ ആദ്യ ഷട്ടര്‍ തുറന്നത് രാവിലെ 7.29നാണ്. മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
 
ഷട്ടര്‍ തുറന്ന് 20 മിനിട്ടുകൊണ്ട് വെള്ളം വള്ളക്കടവിലെത്തി. ഉച്ചയോടെ അയ്യപ്പന്‍കോവിലില്‍ എത്തും. വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രതയാണ്. ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ലെങ്കിലും പെരിയാറിന്റെ തീരത്താണ് അതീവ ജാഗ്രത പുലര്‍ത്തുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1,079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,348 പേര്‍ക്ക്; മരണം 805