1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actor rajinikanth hospitalised

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രജനികാന്ത് ആശുപത്രിയില്‍

Actor Rajinikanth Hospitalised
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ  പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാലുദിവസം ചികിത്സയില്‍ തുടരും എന്നാണ് അറിയാന്‍ സാധിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. 
അടുത്ത ലേഖനം
ഇരുവശത്ത് രണ്ട് പേര്‍ നിന്ന് ശക്തമായി തിരിക്കണം; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം