1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Trivandrum Kollam

തിരുവനന്തപുരത്തും കൊല്ലത്തും ഇന്നലെ രാത്രിമുതല്‍ തോരാമഴ; പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണി

Heavy Rain
തിരുവനന്തപുരത്തും കൊല്ലത്തും ഇന്നലെ രാത്രിമുതല്‍ മഴ തോരാതെ നില്‍ക്കുകയാണ്. ഇതുമൂലം പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണി ഉയര്‍ന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം നിര്‍ദേശം നല്‍കി. അതേസമയം ആറുജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
അടുത്ത ലേഖനം
ആറുമാസം വരെ അബോര്‍ഷന്‍ ആകാം; രാജ്യത്തെ അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം