സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (07:55 IST)
പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ കുമാറും മകന്‍ അഖിലുമാണ് മരിച്ചത്. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് അറസ്റ്റുചെയ്തു. അരുണ്‍ സ്ഥിര മദ്യപാനിയും അക്രമസ്വഭാവക്കാരനുമായതിനാല്‍ ബന്ധം വേര്‍പെടുത്താന്‍ ഇയാളുടെ ഭാര്യ തീരുമാനിച്ചിരുന്നു.
ഭാര്യയെ തിരികെ വിളിക്കാന്‍ എത്തിയതായിരുന്നു അരുണ്‍. എന്നാല്‍ വിവാഹമോചനത്തിന് നീങ്ങുകയാണെന്ന് അറിയിച്ചതോടെ അരുണ്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് സുനിലിനെയും അഖിലിനെയും കുത്തുകയായിരുന്നു.