സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (10:29 IST)
രാജ്യത്തെ അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം. ആറുമാസം വരെ അബോര്‍ഷന്‍ ആകാമെന്ന പുതിയ വിജ്ഞാപനം നിലവില്‍ വന്നു. പല സാഹചര്യങ്ങല്‍ കണക്കിലെടുത്താണ് ഇത് ചെയ്യാന്‍ അനുമതിയുള്ളത്. ലൈംഗികാതിക്രമം, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, വിവാഹമോചനം, മാനസിക വൈകല്യമുള്ളവര്‍, വൈധവ്യം, ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഇവയൊക്കെ കണക്കിലെടുത്താണ് അബോര്‍ഷന് അനുമതിയുള്ളത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമത്തിന്റെ കീഴിലാണ് പുതിയ മാറ്റങ്ങള്‍ വന്നിട്ടുള്ളത്.