സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മഴ തുടരും; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത
സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇതില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം പത്തനംതിട്ടയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. നദീതീരങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.