അനുബന്ധ വാര്‍ത്തകള്‍
- അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്ത് 105 ദുരിതാശ്വാസക്യാമ്പുകൾ
- കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നു, സാധ്യമായതെല്ലാം ചെയ്യുമെന്ന് അമിത് ഷാ
- കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പടെ 6 മൃതദേഹങ്ങൾ കണ്ടെടുത്തു, മരണം 9 ആയി
- കനത്ത മഴ, പ്ലസ് വൺ പരീക്ഷകൾ മാറ്റി
- മഴ ശക്തം, നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
സംസ്ഥാനത്ത് ബുധനാഴ്‌ചയോടെ വീണ്ടും മഴ കനക്കും
തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മഴയുടെ ശക്തി ദുർബലമായി. എന്നാൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ തുടരും.
അതേസമയം കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. ബുധനാഴ്‌ച മുതൽ 3-4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും മഴമേഘങ്ങളുടെ സാന്നിധ്യം പത്തനംതിട്ട കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും ഉള്ളത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.