1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in kerala

കനത്ത മഴ; വീടിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു

മഴ
കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം  വാഴയരിലാണ് സംഭവം. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. വീട്ടിന്‍റെ മുകളിൽ ഇന്ന് പുലർച്ച 4 മണിക്ക് ശക്തമായ കാറ്റിൽ പന വീഴുകയായിരുന്നു.
 
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നിലമ്പൂർ കെഎൻ ജി റോഡ് വെള്ളത്തിനടിയിലായി. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഗതാഗതം മാനന്തവാടി വഴി തിരിച്ചുവിട്ടു.
 
അടുത്ത ലേഖനം
തമിഴ് നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്