സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ അറസ്റ്റിൽ

മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം.

Last Updated: തിങ്കള്‍, 5 ഓഗസ്റ്റ് 2019 (11:17 IST)
റോഡില്‍ നിന്നും സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വയോധികന്‍ യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അന്ധേരി സ്‌റ്റേഷനിലേക്ക് അരുണ്‍ അഗര്‍വാള്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്. ഈ സമയം മഴയായതിനാല്‍ മറ്റ് വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയാണെന്ന് ധരിച്ചാണ് യുവതി ഇയാളെ സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. പക്ഷെ യാത്രയ്ക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു.

സംഭവത്തില്‍ രാജന്‍ അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെ ഉടന്‍ തന്നെ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി ബഹളം കൂട്ടിയതോടെ അരുണ്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളി ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :