അനുബന്ധ വാര്ത്തകള്
- അച്ഛനും അമ്മയും ക്വാറന്റീനിൽ, 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
- അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- ക്വാറന്റീൻ പൂർത്തിയാക്കി നഗരസഭാ ഓഫീസിൽനിന്നും സർട്ടിഫിക്കറ്റ് വാങ്ങിയ യുവതിയ്ക്ക് കൊവിഡ്
- മദ്യപിച്ച് എത്തിയതിന് ശേഷം തർക്കം, തിരുവനന്തപുരത്ത്, സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
- ഇളവുകളിൽ ജാഗ്രതയോടെ മുന്നോട്ടുപോകണം. രാജ്യത്തിന്റെ സാമ്പത്തിക മേഖല തിരിച്ചുവരുന്നു: പ്രധാനമന്ത്രി
ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
കണ്ണൂർ: ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണങ്ങളിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായും, ശുചിത്വം പാലിക്കാതെയുമാണ് താൻ ജോലി ചെയ്തതെന്ന് ചിലർ കുപ്രചരണം നടത്തുന്നു എന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നും വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് ഇവരുടേതെന്ന പേരിൽ വാട്ട്സ് ആപ്പിലൂടെ പ്രചരിയ്ക്കുന്നുണ്ട്.
തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രർത്തകർ ഉൾപ്പടെ നാലുപേരാണ് എന്ന് ഈ ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൂന്നുമാസത്തിനിടെ ഒരു അവധിപോലുമെടുക്കാതെ രോഗ പരിചരണം നടത്തുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യമാണ് ചിലർ പ്രചരിപ്പിയ്ക്കുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികൾ ഒരുമിച്ച് കഴിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.