അനുബന്ധ വാര്‍ത്തകള്‍
- Bramayugam Movie: 'ശരിക്കും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?' ഭ്രമയുഗത്തിന്റെ അടുത്ത സസ്പെന്‍സ് പുറത്തുവിട്ട് മമ്മൂട്ടി, പോസ്റ്ററിലുള്ള താരത്തെ മനസിലായോ?
- Shubman Gill: ഇന്ത്യയില്‍ മാത്രം കളിച്ചിട്ട് കാര്യമില്ലല്ലോ, പുറത്തും മികവ് തെളിയിക്കട്ടെ; ഗില്ലിനെ കോലിയുമായി താരതമ്യം ചെയ്യാറായിട്ടില്ലെന്ന് ശ്രീകാന്ത്
- Virat Kohli and Rohit Sharma: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും, തലപുകച്ച് സെലക്ടര്‍മാര്‍ !
- South Africa vs India, 2nd Test: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍; ഇന്ത്യക്ക് നിര്‍ണായകം, താക്കൂര്‍ കളിക്കില്ല
- Holiday in Thrissur: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യമന്ത്രി
2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളില്‍ കൂടി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക വ്യാപിപ്പിക്കും. കാര്‍സ്‌നെറ്റ് എ.എം.ആര്‍. ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു.