1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Road Accident News

2023ല്‍ ബെംഗളൂരില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത് 899പേര്‍; അപകടങ്ങളില്‍ 70ശതമാനവും ടൂവീലര്‍

Road Accident News
2023ല്‍ ബെംഗളൂരില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത് 899പേര്‍. അപകടങ്ങളില്‍ 70ശതമാനവും ടൂവീലറെന്നാണ് കണക്കുകള്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ബെംഗളൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4959 പേരാണ് അപകടത്തില്‍ പെട്ടത്. ബാക്കിയുള്ളവര്‍ക്ക് പരിക്കേറ്റു. 
 
ബംഗളൂരില്‍ പത്തുവര്‍ഷത്തിനിടെ വാഹനങ്ങളുടെ നിരക്കില്‍ 58ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2013ല്‍ 49ലക്ഷം വാഹനങ്ങളാണ് ബെംഗളൂരില്‍ ഉണ്ടായിരുന്നത്. 2023 ആയപ്പോള്‍ ഇത് 1.2 കോടിയിലെത്തി. അതേസമയം അപകടനിരക്കില്‍ കുറവുവന്നിട്ടുണ്ട്. 2013ല്‍ 5215 പേരാണ് അപകടത്തില്‍ പെട്ടത്. 4959 പേരാണ് കഴിഞ്ഞവര്‍ഷം അപകടത്തില്‍ പെട്ടത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യമന്ത്രി