1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. South Africa vs India, 2nd Test Predicted 11

South Africa vs India, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍; ഇന്ത്യക്ക് നിര്‍ണായകം, താക്കൂര്‍ കളിക്കില്ല

ഒന്നാം ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ബൗളര്‍ ശര്‍ദുല്‍ താക്കൂര്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല

India vs South Africa
South Africa vs India, 2nd Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍ കേപ്ടൗണില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിനു ദക്ഷിണാഫ്രിക്ക ലീഡ് ചെയ്യുകയാണ്. രണ്ടാം ടെസ്റ്റ് ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഒന്നാം ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ബൗളര്‍ ശര്‍ദുല്‍ താക്കൂര്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. പകരം ആവേശ് ഖാന്‍ ടീമില്‍ ഇടം പിടിച്ചേക്കും. 

 
സാധ്യത ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
 
അടുത്ത ലേഖനം
2024ലെ ഐപിഎല്ലിൽ മുംബൈ നായകൻ ഹാർദ്ദിക് തന്നെ, ജിമ്മിൽ പരിശീലനം ആരംഭിച്ച് താരം