1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Varkala Melvettoor

വെള്ളം ചോദിച്ചു വന്നയാൾ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു

Harassment
വർക്കല : പതിനാലുകാരിയായ പെൺകുട്ടി മാത്രമുണ്ടായിരുന്ന വീട്ടിൽ ദാഹിച്ചു വെള്ളം ചോദിച്ചു വന്ന യുവാവ് കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായി. വർക്കല മേൽവെട്ടൂർ അഴുക്കൻവിള പള്ളിക്കടുത്ത് പറങ്കിമാംവിള വീട്ടിൽ റാഫി എന്ന നാല്പത്തിമൂന്നുകാരനാണ് പിടിയിലായത്.

വെള്ളം ചോദിച്ചു വന്നപ്പോൾ വീട്ടിൽ മറ്റാരും ഇല്ലെന്നു കണ്ടാണ് ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിച്ചത്. കൂലിപ്പണിക്ക് പോയതിനാൽ മാതാപിതാക്കൾ ഇല്ലായിരുന്നു. ഈ അവസരം നോക്കിയായിരുന്നു ഇയാൾ വീട്ടിലെത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വലയന്റെകുഴി ലക്ഷംവീട് കോളനിയിൽ താമസിച്ചുവരവെയാണ് പോലീസ് പിടികൂടിയത്. വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചുമടുതാങ്ങി എന്ന സ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മേഘാലയിലെ ചുഴലികാറ്റില്‍ തകര്‍ന്നത് ആയിരത്തിലധികം വീടുകള്‍