അനുബന്ധ വാര്‍ത്തകള്‍
- വിദ്യാർത്ഥികളോട് നഗ്നതാ പ്രദർശനം നടത്തിയ 45 കാരൻ അറസ്റ്റിൽ
- തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ്
- പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച 55 കാരനു അഞ്ചുവർഷം തടവ് ശിക്ഷ
- പോക്സോ കേസ് പ്രതിക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ
- 13കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 80 കാരനു അഞ്ചുവർഷം തടവ്
വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ
കോഴിക്കോട്: സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഒളവണ്ണ ചെറോട്ടുകുന്നു സഫ്‌വാൻ എന്ന 22 കാരണാണ് പോലീസ് പിടിയിലായത്.
പെൺകുട്ടിയെ ബന്ധുവീട്ടിൽ വച്ചും വീടിന്റെ ടെറസിൽ വച്ചും ഇയാൾ പീഡിപ്പിച്ചു. എന്നാൽ ഇയാൾക്ക് മറ്റൊരു പെണ്കുതട്ടിയുമായി അടുപ്പമുണ്ടായിരുന്നത് ചോദ്യം ചെയ്തപ്പോൾ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തായത്.
രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബേപ്പൂർ പോലീസ് ഇൻസ്‌പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.