പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 ഏപ്രില്‍ 2022 (18:49 IST)
തിരുവനന്തപുരം: ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേമം കുരുമി മൈത്രി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജാമെന്ന 36 കാരനാണ് നേമം പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :