1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Payyannur Kannur

യുവതിയെ പീഡിപ്പിച്ച പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

Harassment
കണ്ണൂർ: പതിനാറു വർഷങ്ങൾക്ക് മുമ്പ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ   ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസ്. ഇതിനൊപ്പം ബൈക്കിൽ പോകുമ്പോൾ ഭർത്താവ് തന്നെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. 2006 ൽ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിൽ വന്നു തനിക്കു ലഹരി മരുന്ന് കലർത്തിയ ശീതളപാനീയം തന്ന ശേഷം സുഹൃത്തിനെ കൊണ്ട് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി.

ഇത് കൂടാതെ 2021 ലാണ് ഭർത്താവുമൊത്ത് ബൈക്കിൽ പോകുമ്പോൾ തന്നെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കാവ്യയെ ചോദ്യം ചെയ്യണം, നടിയെ ആക്രമിച്ച കേസിന്റെ തുടരാന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ