1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Varkala Chemmaruthi

നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്ന വിരുതന്‍ അറസ്റ്റില്‍

Harassment
വര്‍ക്കല: പെണ്‍കുട്ടികളെ നയത്തില്‍ വശീകരിച്ച് പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്ന വിരുതന്‍ അറസ്റ്റില്‍. വര്‍ക്കല അയിരൂര്‍ ചെമ്മരുതി തോക്കാട്ട് പ്രാലേയഗിരി ദാറുല്‍ ഇഷ്‌കില്‍ മുഹമ്മദ് ഫൈസി എന്ന 22 കാരണാണ് പോലീസ് വലയിലായത്.  വെട്ടൂര്‍ ജംഗ്ഷനടുത്ത് പുലിയാരാ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.  
 
നഗ്‌നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയ ആള്‍  വിവിധ സമൂഹ മാധ്യമങ്ങളില്‍ ഒന്നിലേറെ വ്യാജ അകൗണ്ടുകള്‍ ഉണ്ടാക്കുകയും അവയിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെട്ട നയത്തില്‍ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കും, തുടര്‍ന്ന് ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും, സ്വര്‍ണ്ണാഭരണങ്ങള്‍, പണം എന്നിവ ഇവരില്‍ നിന്ന് തട്ടിയെടുക്കും. ഇതായിരുന്നു ഇയാളുടെ രീതി എന്ന് പോലീസ് അറിയിച്ചു.
 
വര്‍ക്കലയിലെ ഒരു പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം നയത്തില്‍ വശീകരിച്ചു ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത്. ഇതിനു ശേഷം  അര ലക്ഷം രൂപ എന്നിവ അകൗണ്ട് വഴിയും തട്ടിയെടുത്തു. പരാതിയെ തുടര്‍ന്നാണ് വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്‍, അയിരൂര്‍ സി.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് നിഗമനം.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സ്വര്‍ണ്ണാഭരണം മോഷണം: പതിനാറുകാരി അറസ്റ്റില്‍