എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 13 മെയ് 2021 (13:31 IST)
കോട്ടയം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂര്‍ പുളിഞ്ചുവട് മുക്കുങ്കല്‍ വീട്ടില്‍ ജോജോമോന്‍ ജോസ് ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.
പീഡന വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ മൊഴിയെടുത്ത ശേഷം ഗാന്ധിനഗര്‍ പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷന്‍
എസ്.എച്ച്.ഓ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.