1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Pattambi, Sreenivasan

പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 21 വർഷം കഠിനതടവ്

Harassment
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 21 വർഷത്തെ കഠിന തടവ് വിധിച്ചു. തമിഴ്‌നാട് വെല്ലൂർ സ്വദേശി ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2018 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതി ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. പിഴ പീഡനത്തിനിരയായ കുട്ടിക്ക് കൈമാറാനും വിചാരണ കോടതി വിധിച്ചു.