1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Girl Harassment in Up

മോഷണക്കുറ്റമാരോപിച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു

Harassment
മോഷണക്കുറ്റമാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം.  രണ്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ വടി ഉപയോഗിച്ച് പെണ്‍കുട്ടിയെ അടിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമേഠി പോലീസ് അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്കും ബാധകം