ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:16 IST)
തിരുവനന്തപുരം: എട്ടു വയസുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബധിരനും മൂകനുമായ പ്രതിയെ കോടതി ഒമ്പതു വർഷത്തെ കഠിന തടവിനും മുപ്പതിനായിരം രൂപാ പിഴയും വിധിച്ചു. കുടപ്പനക്കുന്ന് നാലുമുക്ക് ലെയിനിൽ സുരേഷ് എന്ന 45 കാരനാണ് പ്രതി.

2015 ഫെബ്രുവരി പതിനാറിനായിരുന്നു സംഭവം. പ്രതിയുടെ ബന്ധു വാടകയ്ക് താമസിച്ചിരുന്നത് പെൺകുട്ടിയുടെ വീടിനു താഴത്തെ നിലയിലായിരുന്നു. ഇവിടെ വച്ചാണ് പീഡന ശ്രമം നടന്നത്.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒമ്പതുമാസം അധിക തടവ് അനുഭവിക്കണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :