1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Pampady Manarkadu

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: ഗര്‍ഭസ്ഥ ശിശു മരിച്ചു

Harassment
കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. വഴിയില്‍ വച്ച് കണ്ട് പരിചയപ്പെട്ട യുവാവ് കാറില്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണു പെണ്‍കുട്ടി പറയുന്നത്.
 
കഴിഞ്ഞ ഏപ്രിലിലാണ് പീഡന സംഭവം നടന്നത്. കുട്ടിക്ക് അമിതമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു.
 
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായതിനാല്‍ മണര്‍കാട് പൊലീസാണ് പീഡന കേസില്‍ അന്വേഷിക്കുന്നത്. കുട്ടി നല്‍കിയ ചില സൂചനകള്‍ വച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ചൈനയില്‍ എന്താണ് സംഭവിക്കുന്നത് ? ആശങ്ക വിതച്ച് പുതിയ റിപ്പോര്‍ട്ടുകള്‍; വുഹാനിലെ ഒരു കോടിയിലേറെ പേരെ കൂട്ടപരിശോധനയ്ക്ക് വിധേയമാക്കുന്നു