എ കെ ജെ അയ്യര്‍|
Last Updated:
ശനി, 31 ജൂലൈ 2021 (14:31 IST)
കോഴഞ്ചേരി: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ മാതാവിന്റെ സുഹൃത്തായ ടിപ്പര്‍ലോറി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആറന്മുള സ്വദേശിയായ ഏഴാം ക്‌ളാസുകാരിയാണ് പീഡനത്തിനിരയായത് എന്ന് പോലീസ് വെളിപ്പെടുത്തി.
കുട്ടിയെ പീഡിപ്പിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി ബിപിന്‍, ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ മാതാവ് തന്റെ കാമുകനായ യുവാവിനും സുഹൃത്തിനും കൈമാറിയതാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പോലീസ് മാതാവിനെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കഴിഞ്ഞ ഇരുപത്തെട്ടാം തീയതി കുട്ടിയെ മാതാവ് ബിപിനും സുഹൃത്തിനുമൊപ്പം പുറത്തേക്ക് പറഞ്ഞയച്ചു. ഇവര്‍ കുട്ടിയെ ചെങ്ങന്നൂര്‍ വരെ ബൈക്കിലും പിന്നീട് ബസില്‍ മറ്റൊരു സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുവന്നാക്കി.ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ മാതാവിനെ ഇപ്പോഴത്തെ ഭര്‍ത്താവ് ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു.
കുട്ടി തിരികെ എത്തിയ വിവരം അറിഞ്ഞ പോലീസ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടി വിവരങ്ങള്‍ വിശദമായി പോലീസിനോട് പറയുകയും ചെയ്തു. ബിപിന്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്നും മറ്റുമുള്ള വിവരവും കുട്ടി വെളിപ്പെടുത്തി.