പീഡനശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക് : ഡ്രൈവര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ജൂലൈ 2021 (19:15 IST)
ബാലുശ്ശേരി: ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ നടന്ന പീഡനശ്രമത്തിനിടെ രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ പനങ്ങാട് കൂനേല്‍ മാക്കൂല്‍ സുബീഷ് എന്ന 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വട്ടോളി ബസാറിലായിരുന്നു സംഭവം.

കിനാലൂര്‍ റോഡിലൂടെ വട്ടോളി ബസാറിലേക്ക് പോയ ഓട്ടോയിലാണ് ഡ്രൈവര്‍ അപമര്യാദയോടെ പെരുമാറിയത്. യുവതി ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കേട്ടില്ല. തുടര്‍ന്ന് യുവതി ഏര്‍വാടി കവലയിലെത്തിയപ്പോള്‍ പുറത്തേക്ക് ചാടി. കാലിനു പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡ്രൈവറെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ടു പിടിച്ചു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ കപ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :