കായിക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കോച്ച് അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ജൂലൈ 2021 (19:18 IST)
താമരശേരി: കായിക താരമായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കായിക അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി വട്ടപ്പാറ സ്വദേശി വി.ടി.മിനീഷ് (41) ആണ് പോലീസ് പിടിയിലായത്. മലയോര മേഖലയിലെ പ്രസിദ്ധമായ സ്‌കൂളിലെ കായിക അധ്യാപകനാണ് മിനീഷ്.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ സ്‌കൂളിനടുത്തുള്ള വാടക മുറി, ഇയാളുടെ ബന്ധുവീട് എന്നിവിടങ്ങളില്‍ വച്ച് രണ്ട് വര്ഷം മുമ്പാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇപ്പോഴും ഇയാള്‍ കുട്ടിയെ അടിക്കടി ശല്യം ചെയ്തതായും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ മറ്റു കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് സംശയമുള്ളതായി പോലീസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :