ബാലികയെ പീഡിപ്പിക്കാന്‍ വൈദികന്‍ ശ്രമിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 30 ജൂലൈ 2021 (11:36 IST)
ആലുവ: ബാലികയെ പീഡിപ്പിക്കാന്‍ വൈദികന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് പോലീസ് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. വരാപ്പുഴ സ്വദേശിയായ മരട് സെന്റ് മേരീസ് മദ്‌ലേനിയ ദേവാലയ സഹ വികാരി 33 കാരനായ സിബി വര്‍ഗീസിനെതിരെയാണ് പീഡന പരാതി ഉള്ളത്.

നാല് വയസുള്ള ബാലികയെ രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് കേസ്. രഹസ്യ മൊഴിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.

കുഴിവേലിപ്പടിയില്‍ 8500 രൂപാ മാസ വാടകയില്‍ കെട്ടിടം വാടകയ്ക്കെടുത്ത് വിവാഹ വാഗ്ദാനം നല്‍കി ഒരു യുവതിയെ ഇയാള്‍ എട്ടു മാസക്കാലം താമസിപ്പിച്ചിരുന്നു. സമീപ വാസികള്‍ക്ക് ഇയാള്‍ വൈദികനാണെന്നും അറിവില്ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :