അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സഹപാഠി അറസ്റ്റില്‍
- പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അറുപത്തി നാലുകാരന് അറസ്റ്റില്‍
- ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- നിരന്തര പീഡനം: ശല്യം സഹിക്കവയ്യാതെ 15 കാരി തൂങ്ങിമരിച്ച കേസിലെ പ്രതി പിടിയില്‍
പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹ നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു. കിളിമാനൂര്‍ വെള്ളല്ലൂര്‍ കുഞ്ചയ്ക്കുവിള അജി മന്ദിരത്തില്‍ കുഞ്ഞാലി എന്നറിയപ്പെടുന്ന അരുണ്‍ എന്ന ഇരുപത്തേഴുകാരനാണ് പോലീസ് പിടിയിലായത്.
ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ആഭരണവും പണവും തട്ടിയെടുത്തിരുന്നു. പീഡന വിവരം പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ഇയാളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്നു പോലീസില്‍ പരാതിയുണ്ടായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുതുവിള കല്ലുവരന്പില്‍ കൃഷി സ്ഥലത്തുള്ള ഏറുമാടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടി.