1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Perinthalmanna Malappuram

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Harassment
പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. പൊന്‍മള പറങ്കിമൂച്ചിക്കല്‍ താമരശേരി വീട്ടില്‍ കൊളക്കാടന്‍ ഷമീം എന്ന ഇരുപത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്.
 
ആറുമാസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവത്തില്‍ ബസ് ജീവനക്കാരനായ പ്രതി പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. മലപ്പുറം നഗരത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പെരിന്തല്‍മണ്ണ പോലീസ് അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വയനാട്ടില്‍ കോവിഡ് ബാധിച്ച് 82 കാരന്‍ മരിച്ചു