അനുബന്ധ വാര്‍ത്തകള്‍
- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- നിരന്തര പീഡനം: ശല്യം സഹിക്കവയ്യാതെ 15 കാരി തൂങ്ങിമരിച്ച കേസിലെ പ്രതി പിടിയില്‍
- വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന് അറസ്റ്റില്‍
- പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ അറസ്റ്റില്‍
- മാനസികാരോഗ്യ കുറവുള്ള യുവതിയെ പീഡിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍
ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
കോഴിക്കോട്: ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. ഗോവിന്ദപുരം പാറപ്പുറത്ത് മീത്തല്‍ സന്തോഷിനെയാണ് (51) പോലീസ് പിടികൂടിയത്.
സെപ്തംബര്‍ ഇരുപത്തൊമ്പതിനു പ്രതി സ്വന്തം വീട്ടില്‍ വച്ചാണ് നാല് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ പീഡനം സംബന്ധിച്ച് കുട്ടി അടുത്ത വീട്ടിലെ സ്ത്രീയോടാണ് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ മാതാവിനോട് വിവരം പറയുകയും ചെയ്തു.
കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ വനിതാ എസ.ഐ കുട്ടിയുടെ മൊഴിയെടുക്കുകയും പോക്‌സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്‌റ് ചെയ്യുകയും ചെയ്തു.
അടുത്ത ലേഖനം