1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Cheruthoni Kanjikuzhi

പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അറുപത്തി നാലുകാരന്‍ അറസ്റ്റില്‍

Harassment
ചെറുതോണി: പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അറുപത്തി നാലുകാരനെ പോലീസ് അറസ്‌റ് ചെയ്തു. കേസിനോട് അനുബന്ധിച്ച് കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പില്‍ ജോര്‍ജ്ജാണ് പോക്‌സോ നിയമ പ്രകാരം കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്.
 
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ തൊടുപുഴ വനിതാ ഹെല്‍പ്  ലൈനില്‍ പരാതി നല്‍കി.
 
തുടര്‍ന്ന് വനിതാ ഹെല്‍പ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം കഞ്ഞിക്കുഴി സി.ഐ മാത്യു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതിയായ ജോര്‍ജ്ജ് കുറ്റം സമ്മതിച്ചു. മൂന്നാം ക്ലാസ് മുതല്‍ കുട്ടിയെ താന്‍ പീഡിപ്പിച്ചു വരികയാണെന്ന് പ്രതി പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാമകൃഷ്‌ണന്‍ പറഞ്ഞതാണ് ശരി, വിവാദത്തില്‍ കഴമ്പില്ല: കെ പി എ സി ലളിത