1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Idukki Cheruthoni

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സഹപാഠി അറസ്റ്റില്‍

Harassment
ഇടുക്കി: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ടു ഇരുപതുകാരനെ പോലീസ് അറസ്‌റ് ചെയ്തു. ചെറുതോണി നൈനിക്കുന്നേല്‍ അബ്ദുല്‍ സമദ് ആണ് അറസ്റ്റിലായത്.
 
കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ ആയിരുന്നു കുട്ടി ഗര്‍ഭിണിയാണെന്ന് മതാപിതാക്കള്‍ അറിഞ്ഞതു തന്നെ. തൊടുപുഴയിലെ ഒരു പോളിടെക്‌നിക്കില്‍ ഇവര്‍ ഒരുമിച്ചു പഠിക്കുപോഴായിരുന്നു പീഡനം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഏറെ താമസിയാതെ പ്രസവിക്കുകയും ചെയ്തു. ഇടുക്കി പൊലീസാണ് അബ്ദുല്‍ സമദിനെ അറസ്‌റ് ചെയ്തത്. 
അടുത്ത ലേഖനം
കൊവിഡ്: കേരളത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി