1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kutayaal Vellarada

ബാലികയെ പീഡിപ്പിച്ച വൃദ്ധനും മകനും അറസ്റ്റില്‍

Harassment
വെള്ളറട: നാലാം ക്ലാസില്‍ പഠിക്കുന്ന ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എഴുപത്തൊന്നുകാരനായ വൃദ്ധനും അയാളുടെ 40 കാരനായ മകനും പോലീസ് പിടിയിലായി. കുടയാല്‍ ആറ്റിന്‍പള്ളം റോസ് ഭവനില്‍ ബാലരാജ്, മകന്‍ ബി.ആര്‍.രാജ് എന്നിവരാണ് അറസ്റ്റിലായത്.
 
കുട്ടിക്ക് അമിതമായ രീതിയില്‍ രക്തസ്രാവം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ പരിശോധനയില്‍ പീഡനം നടന്നതായി മനസിലായി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 
എന്നാല്‍ ഇരുവരും പ്രാദേശികമായി രാഷ്ട്രീയ ബലമുള്ളവരായതിനാല്‍ അറസ്റ്റ് ഇല്ലാതായേക്കുമെന്ന് തോന്നിയതിനെ തുടര്ന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരൂരില്‍ 50 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി