പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 50 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 15 ജനുവരി 2021 (13:21 IST)
കൊടകര: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 50 കാരനെ പോലീസ് അറസ്‌റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സ്വദേശി ശിവനാണ് കൊടകര പോലീസ് എസ.ഐ ഷാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ ഡിസംബര്‍ ഒമ്പതാം തീയതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് പോയപ്പോള്‍ കോട്ടയം ഭാഗത്തു ഒളിവിലായിരുന്ന ഇയാള്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രയ്ക്കുള്ള പണം കണ്ടെത്താനായി അഴകാതെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :