1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Kalppakancherry, Pocso

16 കാരനെ പീഡിപ്പിച്ച 40 കാരന് 26 വർഷം കഠിനതടവ്

Harassment
മലപ്പുറം: പതിനാറുകാരൻ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 26 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചു. കേസിലെ പ്രതി ഇരിങ്ങാവൂർ ആശാരിപ്പറ്റി പടിക്കപ്പറമ്പിൽ മുഹമ്മദ് ബഷീർ മാനു (40) വിനയാണ് തിരൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി സി.ആർ.ദിനേശ് ശിക്ഷിച്ചത്.

കൽപകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്മാരായ മാജിദ അബ്ദുൽ മജീദ്.ആയിഷ പി.ജമാൽ എന്നിവരാണ് ഹാജരായത്.  നിലവിൽ പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷിക്കപെട്ടു കണ്ണൂർ സെൻട്രൽ ജയിലിലാണ്. 
About Writer
എ കെ ജെ അയ്യര്‍