വയോധികയെ പീഡിപ്പിച്ച ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട| എ ജെ കെ അയ്യർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (19:14 IST)
പത്തനംതിട്ട: എണ്പത്തഞ്ചു വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച അവരുടെ ചെറുമകളുടെ 56 കാരനായ ഭർത്താവിനെ പോലീസ് പിടികൂടി. പത്തനംതിട്ട അരുവാപ്പുറത്താണ് കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്നു തവണ വയോധികയെ ബലാൽസംഗം ചെയ്തത്.

ആദ്യ സംഭവം പ്രതിയെ പേടിച്ചു പുറത്തു പറയാതിരുന്നതോടെ ഇയാൾ വീണ്ടും ഇവരെ ഉപദ്രവിച്ചു. സഹികെട്ടാണ് ഇവർ പരാതി നൽകിയത്. ആദ്യം വീടിനടുത്തുള്ള അംഗനവാടി ജീവനക്കാരിയോടാണ് വിവരം പറഞ്ഞത്. ഇവർ കോന്നി ഐ.സി.ഡി.എസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ആദ്യം പോലീസ് എത്തി സൂപ്പർവൈസറുടെ സാനിധ്യത്തിൽ വയോധികയുടെ മൊഴി രേഖപ്പെടുതുകയും ചെയ്തു.

തുടർന്നാണ് ഇന്ന് രാവിലെ പോലീസ് പ്രതിയെ വീട്ടിൽ നിന്ന് പിടികൂടിയത്. ഐ.പി.സി 376 രണ്ട്‌
എന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പും ഇയാൾ പല തവണ ഇവരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്നാൽ സംഭവം പുറത്തു പറയരുതെന്ന് ചില ബന്ധുക്കൾ നിർബന്ധം പിടിച്ചതിനാലാണ് ഇവർ ഒന്നും പറയാതിരുന്നത്. ഇപ്പോൾ ഈ വിവരം പോലീസിനോട് പറയുമ്പോഴാണ് അറിയുന്നത്.

ചെറുമകൾക്കൊപ്പമാണ് വയോധിക കഴിഞ്ഞ പതിനാറു വര്ഷങ്ങളായി കഴിയുന്നത്. വയോധികയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യയാണ്. സംഭവം കേസായതോടെ വയോധിക ഇളയമ്മയുടെ അടുത്തേക്ക് താമസം മാറ്റിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.