വിവാഹവാഗ്ദാനം നൽകി പീഡനം : 22 കാരൻ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 3 ജൂലൈ 2022 (15:02 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 22 കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തൻവീട്ടിൽ റെജിയുടെ മകൻ യദു കൃഷ്ണയാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അടിമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

യദുകൃഷ്ണ വിവാഹ വാടാനാം നൽകി പ്രേമിച്ചു വശീകരിച്ചു പീഡിപ്പിച്ചു എന്നാണു പരാതി. ഇയാൾ ഇതിനു മുമ്പും സമാന സ്വഭാവമുള്ള കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അടിമാലി എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :